പന്തളത്ത് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം: ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട പന്തളത്താണ് സംഭവം. ഡോക്ടര്‍മാരായ മണിമാരന്‍, കൃഷ്ണവേണി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായി മരുന്ന് കഴിച്ച് അബോധവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 04/08/23 വെള്ളിയാഴ്ച രാവിലെ, അയല്‍വാസികളാണ് ഇവരെ ബോധവാസ്ഥയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പന്തളം പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഇരുവരും. 

ദമ്പതികളുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങള്‍, ഐഎംഎ ഭാരവാഹികള്‍, പോലീസ് എന്നിവര്‍ക്ക് പ്രത്യേകമായി കുറിപ്പ് എഴുതിവെച്ചിരുന്നു. മരണത്തിന് മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് കുറിപ്പിലുളളത്. പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുകയായിരുന്നു ഇരുവരും. ഇവരുടെ മകന്‍ എംബിബിഎസ് പൂര്‍ത്തിയാക്കി നാട്ടില്‍ തന്നെ ഡോക്ടറായി ജോലി ചെയ്തുവരികയാണ്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →