ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവം പ്രതിക്ക് 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി


കുന്നംകുളം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് നാല്‍പത് വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്ത് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് തൃശൂര്‍ വടൂക്കര പാലിയതാഴത്തു വീട്ടില്‍ ഷിനാസ് (24) നെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്.ലിഷ കുറ്റക്കാരനെന്ന് കണ്ട് വിധി പ്രസ്താവിച്ചത്.2020-ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസ്സുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് റെയിൽവേ പാലത്തിൽ നിന്നും വീഡിയോ കോൾ ചെയ്ത് ആത്മഹത്യാ ഭീഷണി മുഴക്കിയും തൂങ്ങിമരിക്കാൻ പോകുന്നു എന്ന് കാണിച്ച് വീഡിയോ കോൾ ചെയ്തും സ്വാധീനിച്ചാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.തുടർന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി വലപ്പാട് ഇൻസ്പെക്ടറായിരുന്ന കെ സുമേഷ് രേഖപ്പെടുത്തി. 20 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ: കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത,സഫ്ന,അനുഷ എന്നിവരും വലപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മിഥുനും പ്രവർത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →