ആലുവ കൊലപാതകത്തിൽ പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്‌ മാർച്ച്

കൊച്ചി: ആലുവയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികൾ. 2023 ജൂലൈ 31ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ മാർച്ചുകൾ നടക്കും. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്‌, ആലുവ പൊലീസ് സ്റ്റേഷൻ മാർച്ചും ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. കോൺഗ്രസ്‌ ഭരിക്കുന്ന നഗരസഭയുടെ വീഴ്ച ആരോപിച്ച് ഇടത് മുന്നണിയും 31ന് പ്രതിഷേധവുമായി രംഗത്തെത്തും. നഗരസഭയിലേക്കാണ് എൽ ഡി എഫ് മാർച്ച് നടത്തുക. കുട്ടിയുടെ കൊലപാതകത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് 31ന് ബി ജെ പിയും എസ് പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട കുട്ടിയുടെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി ഡി സി സി അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്നാണ് ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടത്. സർക്കാർ പ്രതിനിധി പോലും സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →