എൻഡിഎ-ജെഡി(എസ്) സഖ്യ സാധ്യത തള്ളി ദേവ ഗൗഡ; തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും.

ബംഗളൂരു: എൻഡിഎ യുമായുള്ള സഖ്യ സാധ്യത തള്ളി ജനതാദൾ സെക്യുലർ പാർട്ടി തലവൻ എച്ച്.ഡി. ദേവഗൗഡ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡി(എസ്)ഒറ്റയ്ക്കു മത്സരിക്കുമെന്നും ഗൗഡ വ്യക്തമാക്കി. വിവിധ വിഷയങ്ങളിൽ കോൺഗ്രസ് സർക്കാരിനെ എതിർക്കാൻ ബിജെപിക്കൊപ്പം നിൽക്കുമെന്ന എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സഖ്യ സാധ്യത ശക്തമായത്.

എന്നാൽ ദേവ ഗൗഡ ഈ സാധ്യതയെ അപ്പാടെ തള്ളി. ഞങ്ങളുടെ പാർട്ടിക്ക് ലഭിക്കുന്നത് അഞ്ചോ, ആറോ, മൂന്നോ, രണ്ടോ, ഇനിയിപ്പോൾ ഒരു സീറ്റാണെങ്കിൽ പോലും ഒറ്റയ്ക്കു മത്സരിക്കാനാണ് തീരുമാനമെന്ന് വാർത്താസമ്മേളനത്തിൽ ഗൗഡ വ്യക്തമാക്കി. പാർട്ടി ശക്തമായ ഇടങ്ങളിലായിരിക്കും മത്സരിക്കുക. എവിടെയെല്ലാം സ്ഥാനാർഥികളെ നിർത്തണമെന്ന് പാർട്ടി പ്രവർത്തകരുമായി ആലോചിച്ചതിനു ശേഷം തീരുമാനിക്കുമെന്നും ഗൗഡ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →