നെഹ്‌റു കുടുംബത്തിന്റെ സ്വത്തിനെക്കുറിച്ച് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ അന്വേഷിക്കുന്നു

ചണ്ഡീഗഡ്: ഹരിയാനയില്‍ നെഹ്‌റു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുവകകളെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഭുപീന്ദര്‍ സിങ് ഹൂഡ മുഖ്യമന്ത്രിയായിരുന്ന 2005 മുതല്‍ നെഹ്‌റു കുടുംബം വാങ്ങിയ സ്വത്ത് സംബന്ധിച്ചാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാന ചീഫ് സെക്രട്ടറി കേഷ്‌നി അറോറയാണ് നഗരവികസന വകുപ്പിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം കേന്ദ്രം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹരിയാനയിലെ സ്വത്ത് സംബന്ധിച്ച് സംസ്ഥാന ബിജെപി സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →