ഛണ്ഡിഗഢ് : യാചകര്‍ക്ക് പണം നല്‍കരുതെന്നും അവരുമായുള്ള ഇടപെടല്‍ കൊവിഡ് ബാധ ഉണ്ടാക്കിയേക്കാമെന്നും ഛണ്ഡിഗഢ് ഉദ്യോഗസ്ഥനായ മനോജ് പരിദ. ഭിക്ഷാടനം ക്രിമിനല്‍ കുറ്റമല്ലാത്തതിനാല് യാചകരെ പിടിച്ച് ജയിലിലിടാന്‍ സാധിക്കില്ല. അതിനാല്‍ അവരില്‍ നിന്ന് ജനങ്ങളാണ് വിട്ടു നില്‍ക്കേണ്ടത്. ട്രാഫിക് പോയിന്റിലും മറ്റും വച്ച് ഓടിയെത്തുന്ന യാചകരെ ഒഴിവാക്കണം. അവരെ അഭയാര്‍ത്ഥി കേന്ദ്രത്തിലാക്കാറുണ്ട്. എന്നാല്‍ പണത്തിനായി അവിടെ നിന്ന് കടന്ന് യാചകര്‍ വീണ്ടും തെരുവിലെത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാചകര്‍ക്ക് പണം നല്‍കരുത്, കൊവിഡ് പിടികൂടുമെന്ന് ഛണ്ഡിഗഢ് ഉദ്യോഗസ്ഥന്
