കൊവിഡിനെ പ്രതിരോധിക്കുന്ന മനുഷ്യനിലെ ജീനിനെ തിരച്ചറിഞ്ഞതായി റിപ്പോര്‍ട്ട്

ലണ്ടന്‍: കൊവിഡിനെ പ്രതിരോധിക്കുന്ന മനുഷ്യ ശരീരത്തിലെ ജീനിനെ ഗവേഷകര്‍ തിരച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതിയതായി കണ്ടെത്തിയ ജീന്‍ കൊവിഡിനെതിരായ ചികില്‍സാ സംവിധാനത്തിന് സഹായകമാവുമെന്നാണ് വിലയിരുത്തല്‍. ടിഎല്‍ആര്‍ 7 എന്ന ജീനുകളാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍

ഒരുതരം രോഗപ്രതിരോധ കോശമാണ് ടി ജീനുകള്‍. ഇതിന്റെ പ്രധാന ലക്ഷ്യം ആക്രമണകാരികളോ, രോഗകാരികളോ ആയ കോശങ്ങളെ തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ്. അതിന്റെ ഉപരിതലത്തിലെ പ്രോട്ടീനുകള്‍ ഉപയോഗിച്ചാണ് ഇവയെ നീക്കം ചെയ്യുന്നത്. അപകടകാരികളായ കോശങ്ങളെ ഉപരിതലത്തിലെ പ്രോട്ടീനുകളുമായി ബന്ധിപ്പിക്കാന്‍ ടി ജീനുകള്‍ക്ക് കഴിയും. ഓരോ ടി ജീനും വ്യത്യസ്തമാണ്. അവയിലൊന്നാണ് ടിഎല്‍ആര്‍ 7. അണുബാധയ്ക്ക് ശേഷം വര്‍ഷങ്ങളോളം ടിഎല്‍ആര്‍ 7 രക്തത്തില്‍ കാണും. അതിനാല്‍ അവ രോഗപ്രതിരോധ വ്യവസ്ഥയുടെ ദീര്‍ഘകാല മെമ്മറി സൂക്ഷിക്കുകയും, പണ്ട് ശരീരത്തില്‍ കാണപ്പെട്ടിട്ടുള്ള രോഗകോശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ വേഗത്തിലും ഫലപ്രദമായും ടി ജീനുകള്‍ പ്രതികരിക്കുകയും ചെയ്യുന്നു. കൊവിഡ് -19 ബാധിച്ച ആളുകള്‍ക്ക്, രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ പോലും വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുന്ന ടി ജീനുകളുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു മനുഷ്യനില്‍ വൈറസ് ബാധിക്കുന്നതിന് മുമ്പ് തന്നെ ടി ജീനുകളുടെ പ്രതിരോധം മനുഷ്യ ശരീരത്തിലുണ്ടാക്കാന്‍ കഴിഞ്ഞാല്‍ രോഗ പ്രതിരോധം എളുപ്പത്തില്‍ സാധ്യമാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →