ഇന്ത്യയുടെ -വെസ്റ്റിന്‍ഡീസ് സീരീസ് ദൂരദര്‍ശനില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ചാനലായ ദൂരദര്‍ശന്‍ ആറു ഭാഷകളിലായി പര്യടനം സംപ്രേഷണം ചെയ്യും. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ ഭാഷകളില്‍ മത്സരം ആസ്വദിക്കാം. ടെസ്റ്റ് പരമ്പര ഡിഡി സ്പോര്‍ട്സില്‍ സംപ്രേഷണം ചെയ്യും. ഹിന്ദിയും ഇംഗ്ലീഷും സംയോജിപ്പിച്ചായിരിക്കും ഡിഡി സ്‌പോര്‍ട്‌സിലെ സംപ്രേഷണം. ജൂലായ് 12 മുതല്‍ ഓഗസ്റ്റ് 13 വരെയാണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ് സീരീസ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →