തൃശൂർ: കനത്ത മഴയെ തുടർന്ന് കുതിരാനിൽ റോഡിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു. റോഡ് മൂന്നടിയോളം ആഴത്തിൽ താഴ്ന്നതോടെ പ്രദേശത്ത് അപകടസാധ്യത രൂപപ്പെട്ടു.
പ്രധാന റോഡിന്റെ ഭാഗം ഇടിഞ്ഞു സർവ്വീസ് റോഡിലേക്ക് വീഴാനുള്ള സാധ്യതയുള്ളതിനാൽ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേൽപാതയിൽ വലിയ വിള്ളൽ രൂപപ്പെട്ടത്.

