ഫ്രാൻസ് കലാപം; പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഭരണകൂടം, 3,354 പേരെ അറസ്റ്റു ചെയ്തു
പൊലീസ് വാഹനങ്ങളെ അക്രമിക്കുക, വ്യാപാര സ്ഥാപനങ്ങൾ തകർക്കുക, ബാങ്കുകൾ കൊള്ളയടിക്കുക തുടങ്ങിയ അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്

പാരീസ്: പൊലീസിന്‍റെ വെടിയേറ്റ് 17 കാരൻ മരിച്ച സംഭവത്തിൽ ഫ്രാൻസിൽ ആഞ്ഞടിക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്തി ഭരണകൂടം. പ്രതിഷേധത്തിന്‍റെ മറവിൽ രാജ്യത്ത് കവർച്ചയും തീവയ്പ്പും വ്യാപിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടിയുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്‍റ് ഇമ്മാനുവെൽ മക്രോണിന്‍റെ നിർദേശപ്രകാരം രാജ്യത്ത് 45,000 ത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

അക്രമികൾക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് പ്രസിഡന്‍റിന്‍റെ ഉത്തരവ്. കിഴക്കന്‍ ഫ്രാന്‍സിലെ മെറ്റ്‌സില്‍ ഒരു ലൈബ്രറി കെട്ടിടത്തിന് തീയിട്ട കലാപകാരികള്‍ അറസ്റ്റു ചെയ്തുകൊണ്ടാണ് പൊലീസ് നടപടി ആരംഭിച്ചത്. പൊലീസ് സ്റ്റേഷനുകളും സിറ്റി ക്ലബുകളും ആക്രമിച്ച ആളുകളെയും ഉടന്‍ കണ്ടുപിടിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍, ഫ്രാന്‍സ് പൊലീസിനെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴുകന്‍ വേട്ടയാടുന്ന പൊലെ പൊലീസ് വേട്ടയാടുകയാണെന്ന് ഇവര്‍ ആരോപിക്കുന്നത്.

പൊലീസ് വാഹനങ്ങളെ അക്രമിക്കുക, വ്യാപാര സ്ഥാപനങ്ങൾ തകർക്കുക, ബാങ്കുകൾ കൊള്ളയടിക്കുക തുടങ്ങിയ അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്. ഇന്നലെ വിവിധ ഭാഗങ്ങില്‍ നിന്ന് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് 160 ൽ അധികം പേരെ കൂടി അറസ്റ്റു ചെയ്ത് നീക്കിയിട്ടുണ്ട്. നിലവിൽ ഇതു വരെ പ്രഷോപത്തിൽ അറസ്റ്റിലായവരുടെ എണ്ണം 3,354 ആയി. ഇതുവരെ 300 കാറുകള്‍ കത്തിക്കുകയും. 522 കച്ചവടസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും 789 പൊലീസിനെ ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.

ട്രാഫിക് നിയമം ലംഘിച്ച പതിനേഴുകാരനെ ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പൊലീസിനുനേരെ 17 കാരനായ നയീൽ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചുവെന്നായിരുന്നു പൊലീസിന്‍റെ ആരോപണം. സംഭവത്തിന്‍റെ വിഡിയൊ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് വാദം പൊളിയുകയായിരുന്നു. തുടർന്ന് യുവാക്കളടക്കമുള്ളവർ ആക്രമണം അഴിച്ചു വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →