ടീസ്റ്റ സെതൽവാദിന്‍റെ ഇടക്കാല ജാമ്യം ജൂലൈ 19 വരെ നീട്ടി
‘ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് ഹർജി നൽകാൻ എന്തുകൊണ്ട് ടിസ്റ്റയ്ക്ക് സമയം നൽകിയില്ല’

ന്യൂഡൽഹി: ആക്‌ടിവിസ്റ്റ് ടീസ്ത സെതൽവാദിന്‍റെ ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി നീട്ടി സുപ്രീംകോടതി ഉത്തരവ്. അടുത്ത വാദം കേൾക്കുന്ന ജൂലൈ 19 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

2022 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കോടതി കുറ്റവിമുക്തരാക്കിയ മോദിയടക്കമുള്ളവർക്കെതിരെ വ്യാജ രേഖ ചമച്ച ടീസ്റ്റയോട് ഉടൻ കീഴടങ്ങണമെന്നു പറഞ്ഞ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിവെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച ടീസ്റ്റയുടെ ഹർജി ശനിയാഴ്ച രാത്രി വൈകി പ്രത്യേക ഹിയറിങ്ങിലാണ് മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് ഹർജി നൽകാൻ എന്തുകൊണ്ട് ടിസ്റ്റയ്ക്ക് സമയം നൽകിയില്ലെന്നും സുപ്രീംകോടതി ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →