കൊല്ലം: കോവിഡ് രോഗവ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രന്ഥശാല പ്രവര്‍ത്തകര്‍ പരമാവധി സഹായ സഹകരണങ്ങള്‍ നല്‍കണമെന്ന് കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. പ്രദേശികമായി ആരംഭിച്ചിട്ടുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വസ്തുക്കള്‍ സംഭരിച്ച് നല്‍കുന്നതിന് പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണം. കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് പരമാവധി പുസ്തകങ്ങള്‍ പാലിച്ച് ശേഖരിച്ച് നല്‍കണം. താലൂക്ക് നേതൃസമിതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഗ്രന്ഥശാല പ്രവര്‍ത്തകര്‍ അതത് പ്രദേശങ്ങളില്‍ നിന്നും പുസ്തകങ്ങളും ഇതര സാമഗ്രികളും സമാഹരിച്ച് നേതൃസമിതികള്‍ വഴി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ ചുമതലക്കാര്‍ക്ക് കൈമാറണമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുളവന രാജേന്ദ്രനും സെക്രട്ടറി എന്‍ ഷണ്മുഖദാസും അഭ്യര്‍ത്ഥിച്ചു.
കൊല്ലം ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സഹകരിക്കണം
