മദ്ധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിച്ച് ബിജെപി നേതാവ്

മദ്ധ്യപ്രദേശ് : ആദിവാസി യുവാവിന്റെ ശരീരത്തിൽ ബിജെപി നേതാവ് മൂത്രമൊഴിച്ച് അപമാനിച്ചതായി ആരോപണം. മധ്യപ്രദേശിലെ ബിജെപി നേതാവ് പ്രവേശ് ശുക്ലയ്‌ക്കെതിരെയാണ് പരാതി. ബിജെപി എംഎൽഎ കേദാർ നാഥ് ശുക്ലയുടെ അടുത്ത സഹായി കൂടിയാണ് ഇയാൾ. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്ധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം നടന്നത്.

ഒരു ചവിട്ടുപടിയിൽ ഇരിക്കുന്ന ആദിവാസി യുവാവിന് അടുത്തെത്തി ബിജെപി നേതാവ് സിഗരറ്റ് കത്തിച്ചുവലിച്ച് യുവാവിന്റെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തെത്തിയിട്ടും ബിജെപി നേതാവിനെതിരെ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്നും ഇതാണോ ആദിവാസി, ഗോത്ര വർഗങ്ങളോടുള്ള ബിജെപിയുടെ മനോഭാവമെന്നും കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് വിമർശിച്ചു. ട്വിറ്ററിലൂടെ വിഡിയോ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങൾ.

വിഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും രാജ്യത്ത് വിവിധയിടങ്ങളിൽ നിന്നും രോഷം ഉയരുകയും ചെയ്തതോടെ സംഭവത്തിൽ കടുത്ത നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉറപ്പുനൽകി. കുറ്റക്കാരനെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയിട്ടു ണ്ടെന്നും ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →