ഏകകൃത സിവിൽ കോഡ്: പ്രതിപക്ഷ ഐക്യത്തിന്‍റെ കടയ്ക്കൽ ബിജെപിയുടെ കത്തി
വരുന്ന പൊതുതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുള്ള തീരുമാനത്തിലേക്ക് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ അടുത്തുകൊണ്ടിരിക്കെ ബിജെപിയുടെ ശക്തമായ രാഷ്ട്രീയ നീക്കമായി ഏകീകൃത സിവിൽ കോഡ് മാറിയേക്കും

ന്യൂ​ഡ​ൽ​ഹി: ഒരു രാജ്യത്ത് രണ്ടു നിയമം എന്നുവച്ചാൽ, ഒരു കുടുംബത്തിലെ പലർക്കും പല നിയമം എന്നതുപോലെയായിരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉപമിച്ചത്. പൊതുപരിപാടിയിലൊന്നും നടത്തിയ പരാമർശമായിരുന്നില്ല ഇത്. ബിജെപിയുടെ ബൂത്ത് തല യോഗത്തിനു നൽകിയ അഭിസംബോധന മാത്രം. എന്നാൽ, രാജ്യമെങ്ങുമുള്ള രാഷ്ട്രീയ ചർച്ചകൾ ഏകീകൃത സിവിൽ കോഡ് എന്ന ഒറ്റ വിഷയത്തിലേക്കു കേന്ദ്രീകരിക്കാൻ ഈ ഒരൊറ്റ പ്രസ്താവനയിലൂടെ സാധിച്ചു എന്നതാണ് വസ്തുത.

മണിപ്പൂർ അടക്കം കത്തുന്ന വിഷയങ്ങളിൽനിന്നെല്ലാം വ്യതിചലിച്ച് പ്രതിപക്ഷ പാർട്ടികളും ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ചർച്ച ചെയ്തു തുടങ്ങി. മറ്റു വിഷയങ്ങളിൽ നിന്നു ശ്രദ്ധ മാറി എന്നതു മാത്രമല്ല, പ്രതിപക്ഷ ഐക്യം എന്ന വിശാല ലക്ഷ്യത്തിന്‍റെ കടയ്ക്കൽ വച്ച കത്തിയായി ഈ വിഷയം മാറുകയും ചെയ്തു.

യൂണിഫോം സിവിൽ കോഡ് എന്ന യുസിസിയുടെ കാര്യത്തിൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഐക്യത്തിനു സാധ്യതയില്ലെന്ന ബിജെപിയുടെ കണക്കുകൂട്ടൽ കിറുകൃത്യമായിരുന്നു എന്ന് തുടർന്നു വന്ന ചർച്ചകളിൽ വ്യക്തമായി. യു​സി​സി​യെ ത​ത്വ​ത്തി​ൽ പി​ന്തു​ണ​യ്ക്കു​മെ​ന്ന് എ​എ​പി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ എ​തി​ർ​ക്കാ​നോ തു​ണ​യ്ക്കാ​നോ ഇ​ല്ലെ​ന്നാ​ണ് എ​ൻ​സി​പി നി​ല​പാ​ട്. എ​ന്നാ​ൽ, മു​സ്‌​ലിം ലീ​ഗും ജെ​ഡി​യു​വു​മ​ട​ക്കം ക​ക്ഷി​ക​ളും അ​ഖി​ലേ​ന്ത്യാ മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡും കേ​ന്ദ്ര​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി.

പി. ​ചി​ദം​ബ​ര​മ​ട​ക്കം നേ​താ​ക്ക​ൾ കേ​ന്ദ്ര​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ലും വ്യ​ക്ത​ത​യി​ല്ല. വി​ല​ക്ക​യ​റ്റ​മ​ട​ക്കം പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നു വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി യു​സി​സി​യെ നേ​രി​ട്ടു പ​രാ​മ​ർ​ശി​ച്ചി​ല്ല.

ഭ​ര​ണ​ഘ​ട​ന​യു​ടെ 44ാം അ​നു​ച്ഛേ​ദം യു​സി​സി​യെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്നും ത​ങ്ങ​ളും ത​ത്വ​ത്തി​ൽ ഈ ​നി​യ​മ​ത്തെ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്നും എ​എ​പി സം​ഘ​ട​നാ​കാ​ര്യ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് പ​ഥ​ക് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​മാ​യും ച​ർ​ച്ച ചെ​യ്ത​ശേ​ഷം മാ​ത്ര​മേ ന​ട​പ്പാ​ക്കാ​വൂ എ​ന്നു പ​ഥ​ക്. ജ​മ്മു ക​ശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി പി​ൻ​വ​ലി​ച്ച​ത​ട​ക്കം വി​ഷ​യ​ങ്ങ​ളി​ലും എ​എ​പി കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ചി​രു​ന്നു.

എ​തി​ർ​ക്കാ​നും പി​ന്തു​ണ​യ്ക്കാ​നും ത​ങ്ങ​ളി​ല്ലെ​ന്നും ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ തി​ര​ക്കി​ട്ടു സ്വീ​ക​രി​ക്ക​രു​തെ​ന്നു മാ​ത്ര​മാ​ണ് എ​ൻ​സി​പി​യു​ടെ നി​ല​പാ​ടെ​ന്നും വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് പ്ര​ഫു​ൽ പ​ട്ടേ​ൽ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും വ​രാ​നി​രി​ക്കെ വി​ല​ക്ക​യ​റ്റ​മു​ൾ​പ്പെ​ടെ കാ​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണു ബി​ജെ​പി​യു​ടെ ശ്ര​മ​മെ​ന്നു രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഇ​തി​ന് കോ​ൺ​ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും രാ​ഹു​ൽ. ഈ ​വി​ഷ​യം ബി​ജെ​പി ധ്രു​വീ​ക​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ പി. ​ചി​ദം​ബ​ര​വും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ല്ല. യു​സി​സി ഭ​ര​ണ​ഘ​ട​ന​യു​ടെ സ​ത്ത​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ജെ​ഡി​യു​വി​ന്‍റെ പ്ര​തി​ക​ര​ണം. ഏ​ക സി​വി​ൽ നി​യ​മ​ത്തെ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു മു​സ്‌​ലിം ലീ​ഗും പ്ര​ഖ്യാ​പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ല​ക്നൗ​വി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ഖി​ലേ​ന്ത്യാ വ്യ​ക്തി​നി​യ​മ ബോ​ർ​ഡ് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് നി​യ​മ ക​മ്മി​ഷ​ൻ ത​യാ​റാ​ക്കി​യ ക​ര​ടി​നെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്തു. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ബോ​ർ​ഡ് അം​ഗം ഖാ​ലി​ദ് റ​ഷീ​ദ് ഫ​രം​ഗി മ​ഹ്‌​ലി.

അ​തേ​സ​മ​യം, ഏ​ക സി​വി​ൽ നി​യ​മ​ത്തി​നു വ​ർ​ഗീ​യ നി​റം ന​ൽ​കി മു​ത​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണു പ്ര​തി​പ​ക്ഷ​മെ​ന്നു പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി​യും ആ​രോ​പി​ച്ചു. നി​യ​മം ഏ​തെ​ങ്കി​ലു​മൊ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തെ ല​ക്ഷ്യ​മി​ട്ട​ല്ല, പൊ​തു സ​മൂ​ഹ​ത്തി​നു വേ​ണ്ടി​യാ​ണെ​ന്നും ഇ​വ​ർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →