കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ2023 ജൂൺ 28 ന് തീരുമാനം ആകും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ പരിശോധനക്ക് ശേഷം28 ന് രാവിലെ ഈ പരിശോധനക്ക് ശേഷമേ യാത്ര ചെയ്യാനാകുമോ എന്നതിൽ വ്യക്തത വരൂ.
വിചാരണ തടവുകാരനായ മഅദനി പ്രത്യേക അനുമതിയിൽ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ആണ് കൊച്ചിയിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്….

