കാറിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയും 750 ഗ്രാംർണവും പൊലീസ് പിടികൂടി..

മലപ്പുറം: കൊണ്ടോട്ടിയിൽ കാറിൽ കടത്തുകയായിരുന്ന സ്വർണവും പണവും പൊലീസ് പിടികൂടി. കൊണ്ടോട്ടി ബൈപാസിൽ ജനതാ ബസാറിന് സമീപം 2023 ജൂൺ 25 ഞായറാഴ്ച പുലർച്ചയാണ് കാറിൽ കടത്തുകയായിരുന്നു സ്വർണവും കറൻസിയും പിടികൂടിയത്. സംഭവത്തിൽ കുന്നുംപുറം കണ്ണമംഗലം എരഞ്ഞിപ്പടി മണ്ഡോട്ടിൽ വീട്ടിൽ മുഹമ്മദ് ഷഹബാസ് (18), തമിഴ്നാട് മധുര സ്വദേശി എസ് പി രങ്കു (62), മണികണ്ഠൻ (48) എന്നിവർ പിടിയിലായി.

പുലർച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ കണ്ടതോടെ സംഘം കാർ പിന്നിലോട്ട് എടുത്തു. ഇതിനിടെ മറ്റൊരു വാഹനത്തിൽ ഇടിക്കുകയും സമീപത്തെത്തിയ പൊലീസിനെ കണ്ട് യാത്രക്കാർ വെപ്രാളപ്പെടുന്നത് ശ്രദ്ധിച്ചതോടെയാണ് കാർ പരിശോധിച്ചത്. 29,84,700 രൂപയും 750.108 ഗ്രാം സ്വർണവുമാണ് പരിശോധനയിൽ കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. കേരളത്തിൽ നിന്ന് സ്വർണം വാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന സംഘത്തിൽപ്പെട്ടവരാണെന്നാണ് നിഗമനം. പിടിച്ചെടുത്ത സ്വർണവും പണവും കോടതിയിൽ ഹാജരാക്കി പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എഎസ്‌ഐ വിജയൻ, സിപിഒ ഷുഹൈബ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →