ബൈഡനുമായുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച 22.06.2023 ന്.

വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിൽ . 2023 ജൂൺ 22ന് രാവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തും.ശേഷം പ്രസിഡന്റ് ഔദ്യോഗികമായി നൽക്കുന്ന അത്താഴവിരുന്നും നടക്കും.
വാഷിംഗ്ടൺ ഡിസിയിൽ എത്തിയ വിവരം ആൻഡ്രൂസ് വിമാനത്താവളത്തിലെ സ്വീകരണ ചിത്രങ്ങൾ സഹിതം മോദി ട്വീറ്റ് ചെയ്തു.

യുഎൻ ആസ്ഥാനത്തെ യോഗാദിനാചരണത്തിന് ശേഷമാണ് മോദി വാഷിംഗ്ടൺ ഡിസിയിലെത്തിയത്.. ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡ് നേട്ടമാണ് ഇത്തവണത്തെ യോഗ ദിനാചരണത്തിന് കൈവന്നത്. 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തിൽ പങ്കെടുത്തത്. ഖത്തറിൽ 2022 ൽ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോർഡ്. ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ സംഘടിപ്പിച്ച ആ യോഗ പരിപാടിയിൽ 114 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഭാഗമായിരുന്നത്. ഈ ഗിന്നസ് റെക്കോർഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തവണ തിരുത്തിയത്.

യോഗ ഇന്ത്യയുടെ സംഭാവനയാണെന്നും ജീവിതത്തിന്റെ ഭാഗമാണെന്നും പറഞ്ഞ അദ്ദേഹം യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും പറഞ്ഞു. നയതന്ത്ര രംഗത്ത് ഇന്ത്യയുടെ ശക്തി വിളിച്ചോതുന്ന പ്രൗഢ ഗംഭീര പരിപാടിയായി ഇത്തവണത്തെ യോഗ ദിനാചരണം മാറി. ശാരീരിക ആരോഗ്യ പരിപാലനം മാത്രമല്ല യോഗയിലൂടെ സ്വായത്തമാകുന്നതെന്നും അനുകമ്പയുള്ള മനസുകൾ സൃഷ്ടിക്കാനും യോഗയ്ക്ക് സാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പേറ്റന്റോ കോപ്പിറൈറ്റോ റോയൽറ്റിയോ യോഗയ്ക്ക് ഇല്ലെന്നും ലോകത്തിനും ഇന്ത്യയുടെ സംഭാവനയായി യോഗ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്നോട്ട് വെച്ച ആശയത്തെ ഏറ്റെടുത്ത് യോഗയ്ക്ക് ശക്തമായ പ്രചാരണം നൽകിയ ലോകരാഷ്ട്രങ്ങളെ പ്രധാനമന്ത്ര നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതിയ ഗിന്നസ് റെക്കോർഡ് ചടങ്ങിൽ വെച്ച് അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →