ഈ മാസത്തെ ശമ്പളം 25-ാം തീയ്യതിക്ക് മുമ്പ് നൽകണമെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയം

മസ്‍കത്ത്: ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് 2023 ജൂൺ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് നിർദേശം. ജൂൺ 25നോ അല്ലെങ്കിൽ അതിന് മുമ്പോ ശമ്പളം നൽകാനാണ് ഒമാനിലെ തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് തൊഴിൽ മന്ത്രാലയം പ്രത്യേക സർക്കുലർ പുറത്തിറക്കിയിട്ടുമുണ്ട്.

ഒമാനിലെ തൊഴിൽ നിയമത്തിലുള്ള ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരമാണ് ബലി പെരുന്നാളിന് മുന്നോടിയായി നേരത്തെ ശമ്പളം നൽകാൻ തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ നിർദേശം കുവൈത്ത് അധികൃതരും നൽകിയിരുന്നു. പെരുന്നാളിന് മുമ്പ് പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളം ലഭ്യമാകുമെന്നായിരുന്നു കുവൈത്തിലെ അറിയിപ്പ്. ഒമാൻ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ജൂൺ 28 ബുധനാഴ്ചയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്ച നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →