സെന്തിൽ ബാലാജി 8 ദിവസം ഇഡി കസ്റ്റഡിയിൽ; ആശുപത്രിയിൽ തന്നെ തുടരും
ബാലാജിയുടെ സുരക്ഷാ ചുമതല കേന്ദ്ര സേന ഏറ്റെടുത്തിട്ടുണ്ട്.

ചെന്നൈ: നിയമന അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ 8 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ട് ചെന്നൈ മെട്രോപൊളിറ്റൻ സെഷൻ കോടതി. നിലവിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ബാലാജിയെ. അഞ്ചു ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ഹൃദയശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്റ്റർമാരുടെ നിർദേശം.
ബാലിജിയെ ആശുപത്രിയിൽ നിന്ന് മാറ്റരുതെന്ന നിർദേശത്തോടെയാണ് കോടതി ഇഡിക്ക് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. വിഡിയോ കോൺഫറൻസ് വഴിയാണ് ബാലാജി കോടതിയിൽ ഹാജരായത്. കോടതി നിർദേശപ്രകാരം ബാലാജിയുടെ സുരക്ഷാ ചുമതല കേന്ദ്ര സേന ഏറ്റെടുത്തിട്ടുണ്ട്. ഇതു വരെ ജയിൽ വകുപ്പായിരുന്നു അദ്ദേഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കിയിരുന്നത്. ജൂൺ 23ന് കേസ് വീണ്ടും പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →