ഡെങ്കിപ്പനി: എറണാകുളത്ത് 11 ദിവസത്തിനിടെ മരിച്ചത് 6 പേർ
ഒരാഴ്ചയ്ക്കിടെ 2378 പേർക്ക് പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത്

കൊച്ചി: മഴക്കാലം തുടങ്ങിയതോടെ എറണാകുളം ജില്ലയിൽ വ്യാപകമായി ഡെങ്കിപ്പനി പടരുന്നു. രാജ്യത്ത് ഏറ്റവുമധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. പ്രതിദിനം 50- ലേറെപ്പേർക്കാണ് രോഗബാധ സ്ഥിരികരിക്കുന്നത്. 600 പേർക്കാണ് ഇതോടെ രോഗം സ്ഥിരികരിച്ചത്. 11 പേരാണ് ഇതോടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.

ഒരാഴ്ചയ്ക്കിടെ 2378 പേർക്ക് പനി ബാധിച്ച് ചികിത്സയ്ക്കെത്തിച്ചതായി ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകൾ പറയുന്നു. മാറാടിയിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ഈ മാസം ജില്ലയിൽ ഡെങ്കിപ്പനി മരണം ആറായി. ഇതോടെ ഈ വർഷം ഡെങ്കി മരണം എട്ടായെന്നാണ് കണക്ക്.

കൊച്ചി കോർപ്പറേഷൻ മേഖല, കോതമംഗലം, പെരുമ്പാവൂർ, കളമശ്ശേരി, പിറവം, തൃപ്പൂണിത്തുറ തുടങ്ങിയ മുനിസിപ്പാലിറ്റികളിലും കേസുകൾ വർധിക്കുകയാണ്. ഡെങ്കിപ്പനിക്കു പുറമെ എലിപ്പനി, ചെള്ള് പനി, വ‍യറിളക്കം, മഞ്ഞപ്പിത്തം എന്നിവയും കൂടുതലായി കാണപ്പെടുന്നുണ്ട്. 20നും 40നും ഇടയിലുള്ളവരാണ് കുടുതലും പനിയുമായി എത്തുന്നത്. 5 വയസിൽ താഴെയുള്ള കുട്ടികളിൽ ശ്വാസംമുട്ടൽ കൂടുതലായി കാണുന്നുണ്ട്.

എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപകുന്നുണ്ട്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ മാത്രം ശനിയാഴ്ച 50 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയത്. നിലവിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →