എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച (24.07.2020) 69 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

എറണാകുളം: എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച (24-07- 2020), പുതിയതായി കൊറോണ രോഗം ബാധിച്ചവര്‍ 69 ആണ്. ഇതില്‍ 60 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ. 151 പേര്‍ രോഗമുക്തരായി. 910 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മുണ്ടുപാലം കരുണാലയത്തില്‍ കൊവിഡ് പോസറ്റീവായവരുടെ എണ്ണം 43 ആയി. പ്രായം ചെന്ന സ്ത്രീകളെ താമസിപ്പിക്കുന്ന ഇവിടെ 143 പേരുണ്ട്. 90 പേരും 60 വയസിനുമേല്‍ പ്രായമുള്ളവരാണ്. എറണാകുളത്ത് രോഗവ്യാപനം ഇപ്പോഴും തുടരുന്ന ആലുവ, ചെല്ലാനം ക്ലസ്റ്ററുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ തുടരുന്നു.

പുതിയ കണ്ടൈന്റ്‌മെന്റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം.

  • അങ്കമാലി തുറവൂരിലെ 4, 14 വാര്‍ഡുകള്‍
  • ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17
  • കളമശേരി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 6
  • തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →