കാവല്‍നായയുടെ കാലുകള്‍ അടിച്ചൊടിച്ച് ക്രൂരത. സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീട്ടിലെ കാവല്‍ നായയാണ് ക്രൂരതയ്ക്ക് ഇരയായത്.

കോടംതുരുത്ത് : ആലപ്പുഴയില്‍ സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന വീട്ടിലെ കാവല്‍ നായയുടെ കാലുകള്‍ അജ്ഞാതർ ക്രൂരമായി തല്ലിയൊടിച്ചു. വെള്ളിയാഴ്ച(24-07-2020) വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് ഈ ക്രൂരത അരങ്ങേറുന്നത്. മാവുങ്കല്‍ത്തറ ലക്ഷ്മിബായിയും രണ്ടു പെണ്‍ മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. സുരക്ഷയ്ക്കായി അഞ്ചു വര്‍ഷം മുമ്പാണ് ബ്രൂണോ എന്ന നായയെ വീട്ടിലേക്ക് കൊണ്ടുവന്നത്.

വീട് പുതുക്കി പണിയുന്നതിനുവേണ്ടി എരമല്ലൂരില്‍ വാടക വീട്ടിലാണ് താത്ക്കാലികമായി താമസം മാറ്റി. വാടക വീട്ടിലേക്ക് നായയെ കൊണ്ടുപോകാന്‍ സാധിക്കാത്തതുകൊണ്ട് എന്നും രാവിലേയും വൈകുന്നേരവും നായയെ നോക്കാനും ഭക്ഷണം കൊടുക്കാനും വന്നിരുന്നു. വെള്ളിയാഴ്ച(24-07-2020) വന്നപ്പോള്‍ കൂടു പൊളിച്ച് നായയുടെ കാലുകള്‍ തല്ലിയൊടിച്ച നിലയിലാണ് കണ്ടത്. ആലപ്പുഴ മൃഗാശുപത്രിയില്‍ കൊണ്ടുപോയി പ്ലാസ്റ്ററിട്ടു. കാലിന് 60 ശതമാനം പൊട്ടലുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →