കൊല്ലം സുധിയുടെ വിയോഗവാർത്ത ഞെട്ടിച്ചെന്ന് സാസ്വിക

കൊല്ലം : സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് ഉൾപ്പെടെയുള്ള സ്വപ്‌നങ്ങൾ ബാക്കി വച്ചാണ് കൊല്ലം സുധിയെന്ന കലാകാരൻ വിടപറയുന്നത് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധി അപ്രതീക്ഷിതമായി വിടപറയുമ്പോൾ വലിയ ഞെട്ടലിലാണ് മലയാള സിനിമാ, സീരിയൽ ലോകം. ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാകുകയും പ്രേക്ഷകർ നെഞ്ചിലേറ്റി തുടങ്ങുകയും ചെയ്യുന്ന ഒരു ഘട്ടത്തിൽ . കൊല്ലം സുധിയുമായുള്ള വർഷങ്ങളായുള്ള സൗഹൃദത്തിന്റെ ഓർമകളും വിയോഗവാർത്ത ഏൽപ്പിച്ച ദുഖവും പങ്കുവക്കുകയാണ് നടി സാസ്വിക.

കൊല്ലം സുധിയുടെ വിയോഗ വാർത്ത തനിക്ക് വല്ലാത്തൊരു ആഘാതമായെന്ന് നടി സാസ്വിക പ്രതികരിച്ചു. മൂന്ന് വർഷക്കാലത്തോളമായി കൊല്ലം സുധിയുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ജീവിതത്തിലെ ബന്ധങ്ങളിലും സമീപനത്തിലും നിഷ്‌കളങ്കത സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലം സുധിയെന്ന് സാസ്വിക അനുസ്മരിക്കുന്നു.

കുടുംബത്തോട് വളരെയധികം അടുപ്പം പുലർത്തിയിരുന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്ന് സാസ്വിക പറയുന്നു. സുധിച്ചേട്ടനും ഭാര്യയുമായുള്ള അടുപ്പം വളരെ തീവ്രമായിരുന്നു. മരണ വാർത്ത കേട്ടപ്പോൾ ഞാൻ ആ ചേച്ചിയുടെ മുഖമാണ് ഓർത്തത്. ഞാൻ ഇപ്പോൾ നാട്ടിലില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇപ്പോൾ എത്താൻ കഴിയുന്നില്ല എന്നതും വേദനിപ്പിക്കുന്നു. സാസ്വിക പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →