

പരിപാടിയില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. തൃത്താലയില്‍ സര്‍ക്കാര്‍ നഴ്സിങ് കോളെജ് ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പുതിയ കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. താത്ക്കാലിക പ്രവര്‍ത്തനത്തിന് കെട്ടിടം കണ്ടെത്തിക്കഴിഞ്ഞതായും ഡല്‍ഹിയില്‍ നിന്നുള്ള അനുമതി കിട്ടിയാല്‍ ഉടന്‍ കോളെജ് പ്രവര്‍ത്തനം തുടങ്ങുമെന്നും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ, ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍ എന്നിവര്‍ പങ്കെടുത്തു.

