സിംഗപ്പൂരിൽ തിരുവാഭരണങ്ങൾ പണയം വച്ച ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറു വർഷം തടവ്

സിംഗപ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ക്ഷേത്രാഭരണങ്ങൾ പണയം വച്ച കുറ്റത്തിന് ഇന്ത്യക്കാരനായ മുഖ്യ പുരോഹിതന് ആറ് വർഷം തടവ്. രണ്ട് മില്യൺ സിംഗപ്പൂർ ഡോളർ (എകദേശം 12 കോടിയിലധികം) വിലമതിക്കുന്ന ആഭരണങ്ങളാണ് മുഖ്യ കർമ്മി കന്ദസാമി സേനാപതി പണയം വച്ചത്.
2016 മുതൽ 2020 വരെയുളള കാലഘട്ടത്തിൽ നിരവധി തവണ തിരുവാഭരണങ്ങൾ സേനാപതി പണയം വച്ചിരുന്നു. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.

വിശ്വാസ വഞ്ചന, ഉത്തരവാദിത്ത ദുർവിനിയോഗം, എന്നീ കുറ്റങ്ങളാണ് സേനാപതിക്ക് മേൽ ചുമത്തിയിട്ടുള്ളത്. ഇതല്ലാതെ മറ്റ് ആറ് കുറ്റങ്ങളും വിചാരണ സമയത്ത് പരിഗണിച്ചിരുന്നു. എന്നാൽ ഓഡിറ്റിന്റെ സമയത്ത് പണം കടം വാങ്ങി ആഭരണങ്ങൾ തിരിച്ചെടുത്ത് ക്ഷേത്രത്തിലെത്തി ക്കുകയാണ് പതിവ്. 2016 ൽ മാത്രം 172 തവണയായി 66 പവൻ സ്വർണാഭരണമാണ് ഇയാൾ പണയം വെച്ചത്. 2016 മുതൽ 2020 വരെ സേനാപതിക്ക് 14 കോടിയിലധികം രുപ ലഭിച്ചു.

2020 മാർച്ചിൽ കൊവിഡ് മഹാമാരിയെ തുടർന്ന് ഓഡിറ്റ് വൈകിയിരുന്നു, പിന്നീട് ജൂണിൽ ഓഡിറ്റ് നടത്താൻ തീരുമാനിച്ചു, എന്നാൽ ലോക്കറിന്റെ താക്കോൽ താൻ ഇന്ത്യയിൽ മറന്നുവെച്ചെന്ന് പറഞ്ഞ് കൊണ്ട് സേനാപതി ഓഡിറ്റ് തടസപെടുത്താൻ ശ്രമിച്ചിരുന്നു.എന്നാൽ ഓഡിറ്റ് നടത്തണമെന്ന് ജീവനക്കാർ നിർബന്ധം പിടിച്ചതോടെ താൻ ക്ഷേത്രാഭരണം പണയം വച്ചതായി സേനാപതി സമ്മതിച്ചു. കാൻസർ ചികിത്സക്കായി തന്റെ സുഹൃത്തിന് പണം നൽകാനും ഇന്ത്യയിലെ അമ്പലങ്ങളെയും സ്‌കൂളുകളെയും സഹായിക്കാനുമാണ് താൻ പണയം വച്ചതെന്നുമായിരുന്നു സേനാപതിയുടെ വിശദീകരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →