കോഴിക്കോട്: ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തിലെത്തുമെന്നു പ്രതീക്ഷ. അന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്കി. കാലവര്‍ഷത്തിന്റെ വരവറിയിച്ചുള്ള മഴ സംസ്ഥാനത്തിന്റെ പലഭാഗത്തും തുടരുകയാണ്. സംസ്ഥാനത്ത് 01/06/23 വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്കി. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെയും മറ്റന്നാളും കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിട്ടുണ്ട്. കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ ആറോടെ അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തിലെത്തുമെന്നു പ്രതീക്ഷ
