എയര്‍ ഇന്ത്യ വിമാന ജീവനക്കാരന് യാത്രികന്റെ മര്‍ദ്ദനം

ഗോവ: എയര്‍ ഇന്ത്യ വിമാന ജീവനക്കാരന് യാത്രക്കാരന്റെ മര്‍ദ്ദനമേറ്റു. യാത്രയ്ക്കിടെ ക്യാബിന്‍ ക്രൂവിനെ ഒരു പുരുഷ യാത്രക്കാരനാണ് മര്‍ദ്ദിച്ചത്. ഗോവയില്‍ നിന്നും ഡല്‍ഹിയിലേക്ക് കഴിഞ്ഞ ദിവസം എത്തിയ എഐ 882 ആം വിമാനത്തിലായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരനെ കൈമാറിയതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

യാത്രക്കാരന്‍ ആദ്യം ക്യാബിന്‍ ക്രൂ ജീവനക്കാരെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും പിന്നീട് ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ശേഷവും യാത്രക്കാരന്‍ പ്രകോപനം തുടര്‍ന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. സംഭവം ഡിജിസിഎയിലും അറിയിച്ചതായി എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →