ജഗന്റെ ചിത്രത്തില്‍ സിജു.

ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വിത്സൻ നായകൻ. ആസിഫ് അലിയെ നായകനാക്കി പ്ളാൻ ചെയ്തിരുന്ന ചിത്രമായിരുന്നുവെങ്കിലുംഡേറ്റ് ക്ളാഷിനെ തുടര്‍ന്ന് ആസിഫ് പിൻമാറുകയായിരുന്നു.

ജൂണ്‍ 2ന് കൊച്ചിയില്‍ ചിത്രത്തിന്റെ പൂജ നടക്കും. 5ന് പാലക്കാട് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിന് ജയമോഹൻ രചന നിര്‍വഹിക്കുന്നു. എം.പി.എം ഗ്രൂപ്പ്, സെന്റ് മരിയ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ ജോമി പുളിങ്കുന്ന് ആണ് നിര്‍മ്മാണം.

ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഉടൻ ഉണ്ടാവും. ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗൻ. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍, രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ, നിഥിൻ രഞ്ജി പണിക്കരുടെ കാവല്‍ എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഷാജി കൈലാസിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളിലൊന്നായ ആറാം തമ്ബുരാനില്‍ മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജഗന്നാഥൻ. അതിന്റെ ഓര്‍മ്മയ്ക്കായാണ് ഷാജി മകന് ജഗൻ എന്ന് പേരിട്ടത്. അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ വീഡിയോ ജഗൻ സംവിധാനം ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →