റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വഭാവ ദൂഷ്യമാരോപിച്ച് സഹോദരിയെ ഞെരിച്ചു കൊന്ന് കത്തിച്ച മൂന്നു സഹോദരന്മാർ അറസ്റ്റിലായി

July 23, 2020 - 10:25 pm

താനെ: മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ പ്രതിഭ മാത്രയെന്ന 29-കാരിയാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെ സഹോദരൻമാരായ നാഥാ അശോക് പാട്ടീൽ ( 31 ) ഭഗവാൻ അശോക് പാട്ടിൽ (24) ബാലാജി അശോക് പാട്ടീൽ (20) എനി വരെയാണ് പോലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കൊല നടന്നത്. ബാർ ജീവനക്കാരിയായ യുവതി യുടെ സ്വഭാവ ദൂഷ്യമാരോപിച്ചാണ് സഹോദരൻമാർ ക്രൂരകൃത്യം നടത്തിയത്.

കഴുത്ത് ഞെരിച്ച് കാലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി ബാഗിനുള്ളിൽ വച്ച് കൃഷിയിടത്ത് എത്തിച്ച് മണ്ണെണ്ണയും വിറകും ഉപയോഗിച്ച് കത്തിച്ചു. ബാക്കി ഭാഗങ്ങൾ സമീപത്തെ ജലാശയത്തിന് സമീപം ഉപേക്ഷിച്ചു.

കൊലപാതകമാണിതെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. വിവാഹ മോചിതയായ ശേഷം തനിച്ച് ജീവിക്കുകയായിരുന്നു ഇവർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *