റിയാദ് : റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ. അപകടത്തിൽ മരിച്ച മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസുഫിന്റെ മകൻ അബ്ദുൽ ഹക്കീം(31), മലപ്പുറം മേൽമുറി നൂറേങ്ങൽ മുക്കിലെ നൂറേങ്ങൽ കാവുങ്ങത്തൊടി ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശികളായ സീതാരാമൻ മധുരേ, കാർത്തിക് കാഞ്ചീപുരം, അസ്ഹർ (ബോംബെ), ഗുജറാത്ത് സ്വദേശിയായ യോഗേഷ് കുമാർ എന്നിവർ ഉൾപ്പെടെയുളളവരുടെ മൃതദേഹം 2023 മെയ് 21ഞായറാഴ്ച നാട്ടിലെത്തിക്കും. മെയ് മാസം അഞ്ചിനായിരുന്നു അപകടം
റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ മരിച്ചത്. . പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരായിരുന്നു ഇവർ. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം.
മരിച്ചവരുടെ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകു

