തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മൂന്നു മരണം.

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവജാതശിശു ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മമണമ്പൂർ സ്വദേശിനി ശോഭ, ഓട്ടോഡ്രൈവർ സുനിൽ (34) എന്നിവരാണ് മരിച്ചത്.2023 മെയ് 18ന് രാത്രി എട്ടിനായിരുന്നു അപകടം.

പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.അപകടത്തിൽ പരുക്കേറ്റ അനുവിനേയും അഞ്ചുവയസ്സുള്ള കുഞ്ഞിനേയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ബസ് ഓട്ടോയിലിടിക്കുകയായിരുന്നു. നവജാതശിശു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു അപകടം നടന്ന ഉടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →