കാലവര്‍ഷം ജൂണ്‍ നാലിന് ?

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം പതിവിലും വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ നാലോടെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളത്തില്‍ സാധാരണയായി ജൂണ്‍ ഒന്നിനാണ് കാലവര്‍ഷമെത്തുക. എന്നാല്‍, കഴിഞ്ഞ വര്‍ഷം മേയ് 29-നു തന്നെ സംസ്ഥാനത്ത് മഴയെത്തി. എല്‍നിനോ സാഹചര്യങ്ങള്‍ക്കിടയിലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണില്‍ ഇന്ത്യയില്‍ സാധാരണ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →