മുംബൈയിലേക്ക് വിസ്താരയുടെ പുതിയ സർവീസ് തുടങ്ങുന്നു

തിരുവനന്തപുരം: ∙ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് വിസ്താരയുടെ പുതിയ സർവീസ് 2023 ജൂൺ ഒന്നിന് തുടങ്ങും. ഈ റൂട്ടിലെ വിസ്താരയുടെ ആദ്യ പ്രതിദിന സർവീസ് ആണിത്. ഈ സർവീസിലേക്കുള്ള ടിക്കറ്റ്‌ ബുക്കിങ് തുടങ്ങി. ശംഖുമുഖത്തെ ഡൊമസ്റ്റിക് ടെർമിനലിൽ നിന്നാണ് സർവീസ്.

മുംബൈ – തിരുവനന്തപുരം സർവീസ് (UK 551) രാവിലെ 9.40ന് പുറപ്പെട്ട് 12 മണിക്ക് എത്തും. മടക്ക വിമാനം (UK 552) തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 12.35ന് പുറപ്പെട്ട് 2.55ന് മുംബൈയിലെത്തും. ബിസിനസ്‌ ക്ലാസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ഉൾപ്പെടെ 164 സീറ്റുകളുണ്ടാകും. മുംബൈ വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും യൂറോപ്പ്, യുകെ, യുഎസ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യാന്തര നഗരങ്ങളിലേക്കും കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം- മുംബൈ സെക്ടറിലെ അഞ്ചാമത്തെ പ്രതിദിന സർവീസാണിത്. എയർ ഇന്ത്യയും ഇൻഡിഗോയും 2 പ്രതിദിന സർവീസുകൾ വീതം നടത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →