കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂർ: കണ്ണൂർ ജില്ലയിലെ നെടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവർ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പൊലീസിൽ കീഴടങ്ങി. 2023 മെയ് 9 ചൊവ്വാഴ്ച പുലർച്ചെയോടെ മാനന്തവാടി ചുരത്തിൽവച്ചാണ് സംഭവമുണ്ടായത്.

ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ജാക്കി ലിവർ ഉപയോഗിച്ച് നിഷാദ് സിദ്ദിഖിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →