ഇടപാടിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ബന്ധു: ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: എ.ഐ. കാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്, മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമിയെന്നു ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. ഇതുസംബന്ധിച്ച രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു നല്‍കുമെന്നും ശോഭ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കാമറ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പങ്ക് പ്രതിപക്ഷം പറയുന്നില്ല. മുഖ്യമന്ത്രിയെ സഹായിക്കാനാണിത്. ഉപമുഖ്യമന്ത്രിയുടെ റോളിലാണു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. തനിക്കു വിശ്വാസവും ഉറപ്പുമില്ലാത്തതൊന്നും പറഞ്ഞിട്ടില്ല. കാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ ബിനാമിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈമാറും. ഉന്നതനാണ് ഇതിനു പിന്നിലെന്നു പ്രതിപക്ഷനേതാക്കള്‍ പറഞ്ഞിരുന്നു. സതീശനും രമേശ് ചെന്നിത്തലയും എന്തിനാണു പ്രമുഖന്റെ പേര് മറച്ചുവച്ചത്? കണ്ണൂരിലെ വ്യവസായിയാണു കാമറ സ്ഥാപിച്ചതിനു പിന്നിലെന്നു പറയുമ്പോഴും ആ പേര് ചര്‍ച്ചയില്‍ വരരുതെന്നു പ്രതിപക്ഷത്തിന് ആഗ്രഹമുണ്ട്. ഈ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം തട്ടിപ്പാണെന്നും ശോഭ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →