കോഴിക്കോട് : കോഴിക്കോട് വണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂമി വാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് 2 ന് രാവിലെ പ്രദേശവാസികളാണ് റഷീദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
2018 ൽ ഭൂമിവാതുക്കൽ സ്വദേശി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് റഷീദ്. ജാമ്യത്തിലിറങ്ങി തട്ടുകട നടത്തി ജീവിക്കുകയായിരുന്നു റഷീദ്. മരണ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്,

