കട്ടിപ്പാറയില്‍ കാണാതായ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

താമരശേരി: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ഇരുപതുദിവസംമുമ്പ് കാണാതായ രാജഗോപാലിന്റെ ഭാര്യ ലീല(53)യുടെ മൃതദേഹമാണ് ആറു കിലോമീറ്ററോളം അകലെയുള്ള അമരാട് മലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവുള്‍പ്പടെ നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയത്. ലീലയെ കാണാതായ വിവരം വീട്ടുകാരോ കോളനി താമസക്കാരോ പരാതി നല്‍കിയിരുന്നില്ല. കാണാതായി രണ്ടാഴ്ചക്കുശേഷം കോളനി സന്ദര്‍ശിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷ് കല്ലുള്ളതോടിനോട് കോളനിയില്‍ ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിധീഷ് താമരശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ലീലയുടെ മരണം കൊലപാതകമാണെന്നാണു പോലീസ് സംശയിക്കുന്നത്.
മരണപ്പെട്ട ലീലയുടെ മകന്‍ രോണു എന്ന വേണുവിനെ 2022 ഡിസംബറില്‍ കഴുത്തറത്തു കൊലപ്പെടുത്തിയിരുന്നു. മാതൃസഹോദരീഭര്‍ത്താവ് രാജനായിരുന്നു വേണുവിനെ കൊലപ്പെടുത്തിയത്. അടുത്തിടെയാണ് ഇയാള്‍ ജയില്‍മോചിതനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →