നാല് വര്‍ഷം കൊണ്ട് വന്ദേഭാരത് അഞ്ചര മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്തും: റെയില്‍വേ മന്ത്രി

തിരുവനന്തപുരം: ട്രാക്ക് വികസനം പൂര്‍ത്തിയാകുന്നതോടെ 36 മുതല്‍ 48 മാസം (മൂന്ന്- നാല് വര്‍ഷം) കൊണ്ട് തിരുവനന്തപുരംകാസര്‍കോട് അഞ്ചര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ് പറഞ്ഞു. വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗം. ട്രാക്കിലെ വളവുകള്‍ നികത്താനും സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു. മൂന്ന് നാല് വര്‍ഷം കൊണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയരും. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഈ വര്‍ഷം 2,033 കോടി രൂപയാണു നീക്കിവച്ചത്.

കളരിപ്പയറ്റിന്റെയും കഥകളിയുടെയും ആയുര്‍വേദത്തിന്റെയും നാട്ടില്‍ വന്ദേ ഭാരതിലൂടെ പുതിയ ആകര്‍ഷണം കൂടി ലഭിച്ചു. ‘അടിപൊളി വന്ദേഭാരത്’ എന്നാണ് കേരളത്തിലെ യുവജനം പറയുന്നത്. 35 വര്‍ഷമാണ് വന്ദേഭാരത് ട്രെയിനിന്റെ പ്രവര്‍ത്തന കാലാവധിയെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →