തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ മരണമടഞ്ഞ പി പി വിളാകം സ്വദേശിനി വിക്ടോറിയ(72)യുടെ സംസ്കാരംകഴിഞ്ഞതിനുശേഷമാണ് മരണം കൊറോണ മൂലമെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇതില്‍ നാട്ടുകാർ അമർഷം കൊണ്ടു.
അവശനിലയിലായതിനെ തുടർന്ന് ജൂലൈ 14ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തി. 15-ന് മരണമടഞ്ഞു. അധികൃതര്‍ പറഞ്ഞതനുസരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അഞ്ചു ദിവസത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഒരു ദിവസം മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം സാധാരണ രീതിയില്‍ സംസ്കരിച്ചു. എന്നാല്‍ അതിനുശേഷം ചൊവ്വാഴ്ച ജൂലൈ 21-ന് വിക്ടോറിയയുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. ഇതോടെ പുല്ലുവിളയില്‍ അമര്‍ഷവും ആശങ്കയുമായി. ശവസംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്ത എല്ലാവരും ക്വറന്റൈനില്‍ പോകേണ്ടിവരുമെന്ന അവസ്ഥയാണിപ്പോള്‍ പുല്ലുവിളയില്‍ നിലകൊള്ളുന്നത്.
സാമൂഹ്യവ്യാപനം സ്ഥിരീകരിച്ച സ്ഥലമാണ് പുല്ലുവിള. പുല്ലുവിള ഉള്‍പ്പെടുന്ന കരുകുളം പഞ്ചായത്തില്‍ ചൊവ്വാഴ്ച മാത്രം 18 കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പത്തോളം പേര് ഗര്‍ഭിണികളാണ്.
സാമൂഹ്യവ്യാപനം നടന്ന മറ്റൊരു സ്ഥലമാണ് പൂന്തുറ. 28 പേര്‍ക്കാണ് ചൊവ്വാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം കൈമനം മന്നം മെമ്മോറിയല്‍ സ്ക്കൂളില്‍ കീം പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ഥിനിക്ക് കൊറോണ രോഗമുണ്ടായിരുന്നു. 18-ാം തിയതി മുതല്‍ ചികിത്സയിലായിരുന്നു. രോഗം മറച്ചുവച്ചിരുന്നു. വിദ്യാര്‍ഥിയുടെ കൂടെ വന്ന അമ്മയ്ക്കും ബന്ധുവിനും കോവിഡ് നെഗറ്റീവാണ്.
തിരുവനന്തപുരത്ത് ചൊവ്വാഴ്ച 21-07- 2020, 151 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 137 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ.
തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച മാത്രം 1210 പേരാണ് രോഗനിരീക്ഷണത്തിലായത്. 1185 പേര് നിരീക്ഷണ കാലാവധി കഴിഞ്ഞ് രോഗങ്ങളില്ലാതെ പുറത്തുപോയി. ഇതുവരെ ജില്ലയില്‍ 19,919 പേര് വീടുകളിലും 1,341 പേര് സ്ഥാപനങ്ങളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
179 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 79 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കളക്ട്രേറ്റ് കണ്ട്രോള് റൂമില്‍ 278 കോളുകളാണ് വന്നിരിക്കുന്നത്. മെന്റല്‍ ഹെല്‍ത്ത് സെന്ററിലേക്ക് വിളിച്ച മാനസിക പിന്തുണ ആവശ്യമുള്ള 1756 പേരെ വിളിക്കുകയും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
കൊറോണ രോഗികളുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആകെ ണ്ണെം 20,478 ആണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 19.919. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2,218. കോവിഡ് കെയര്‍ സെന്ററില്‍ നിയന്ത്രണത്തില്‍ കഴിയുന്നവര്‍ 1341.
ക്രിറ്റിക്കല്‍ കണ്ടൈന്റ്മെന്റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം.
നമ്പർ | തദ്ദേശ സ്വയംഭരണ മേഖല | വാർഡ് |
1 | എടവ ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
2 | വെട്ടൂർ ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
3 | ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
4 | അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
5 | വക്കം ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
6 | കടക്കാവൂർ ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
7 | കഠിനകുളം ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
8 | കോട്ടുകല്‍ ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
9 | കരിംകുളം ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
10 | പൂവാർ ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
11 | കുളത്തൂർ ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
12 | വർക്കല മുനിസിപ്പാലിറ്റി | തീരദേശ വാർഡുകള്‍ |
13 | തിരുവനന്തപുരം | തീരദേശ വാർഡുകള്‍ |
കണ്ടൈന്റ്മെന്റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം.
നമ്പർ | തദ്ദേശ സ്വയംഭരണ മേഖല | വാർഡ് |
1 | തിരുവനന്തപുരം കോർപ്പറേഷന് | 10,11,92 |
2 | കരാക്കുളം ഗ്രാമപഞ്ചായത്ത് | 4,15,16 |
3 | കുന്നത്തുക്കല്‍ ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
4 | അഴൂർ ഗ്രാമപഞ്ചായത്ത് | 18 |
5 | ചെങ്കല്‍ ഗ്രാമപഞ്ചായത്ത് | 13 |
6 | കരോട് ഗ്രാമപഞ്ചായത്ത് | 1.2.3.8 |
7 | പെരുകടവില ഗ്രാമപഞ്ചായത്ത് | എല്ലാ വാർഡുകളും |
8 | പൂവ്വച്ചല്‍ ഗ്രാമപഞ്ചായത്ത് | 3,5,7,18,22, |
9 | കോട്ടയില്‍ ഗ്രാമപഞ്ചായത്ത് | 9 |
10 | നല്ലനാട് ഗ്രാമപഞ്ചായത്ത് | 7 |