‘റിലീസ് തീയതി മുന്‍പേ പ്രഖ്യാപിച്ചാല്‍ സിനിമ പരാജയമാകുമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു’; രജനികാന്ത് ചിത്രത്തില്‍ അത് സംഭവിച്ചുവെന്ന് മുരുഗദോസ്

രജനികാന്തിനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ദര്‍ബാര്‍’. ബിഗ് ബജറ്റായി ഒരുങ്ങിയ ഈ ചിത്രംവിജയിക്കാന്‍ സാധിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്.

എല്ലാ സിനിമകളും പുതിയ അനുഭവങ്ങളാണ്. ഒരോ സിനിമയുടെ ജയത്തിനും പരാജയത്തിനും ഒരോ കാരണങ്ങളുണ്ട്, സംവിധായകന്‍ പറഞ്ഞു.
തുടക്കത്തില്‍ തന്നെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചാല്‍ 50 ശതമാനം സിനിമ പരാജയമായിരിക്കുമെന്ന് ആമിര്‍ ഖാന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നു എന്നും ഇതാണ് ദര്‍ബാര്‍ സിനിമയില്‍ സംഭവിച്ചത് എന്നും മുരുഗദോസ് പറയുന്നു.

ദര്‍ബാര്‍ സിനിമയ്ക്ക് വേണ്ടി ഡേറ്റ് നല്‍കിയ രജനി, മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കണമെന്ന് പറഞ്ഞു. ജൂണില്‍ ബോംബൈയില്‍ മഴക്കാലമാണ്. കൂടാതെ ഓഗസ്റ്റില്‍ രജനി രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാന്‍ പദ്ധതിയിട്ട സമയമായിരുന്നു. പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിച്ചു. കടുത്ത രജനി ആരാധകനായത് കൊണ്ട് ഒരു കാരണവശാലും സിനിമ നഷ്ടപ്പെടുത്താന്‍ ആഗ്രഹിച്ചില്ല.

തുടക്കത്തില്‍ തന്നെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചാല്‍ 50 ശതമാനം സിനിമ പരാജയമായിരിക്കും എന്ന് അമീർഖാൻ എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു. ആ പറഞ്ഞത് സത്യമാണെന്ന് ഈ സിനിമയോടെ എനിക്ക് മനസിലായി, മുരുഗദോസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →