വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച്‌ സാമന്ത

നടി ശോഭിത ധൂലിപാലയുമായി നടന്‍ നാഗ ചൈതന്യ ഡേറ്റിംങ്ങിലാണെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ നടി സാമന്ത റൂത്ത് പ്രഭു. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തിന്റെ വ്യാജ വാര്‍ത്ത പങ്കുവെച്ചാണ് സാമന്തയുടെ ട്വീറ്റ്. ആരെങ്കിലും ആരോടെങ്കിലും ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ആ പെണ്‍കുട്ടിയെങ്കിലും സന്തോഷവതിയായി ഇരിക്കട്ടേ എന്ന് സാമന്ത പറഞ്ഞു എന്നാണ് ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് താരത്തിന്റെ പ്രതികരണം.

നാഗ ചൈതന്യയുമായുള്ള സാമന്തയുടെ നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചതോടെയാണ് കിംവദന്തികള്‍ ശക്തിപ്രാപിച്ചത്. 2021ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.

ആരുമായും ബന്ധം പുലര്‍ത്തുന്നതില്‍ എനിക്ക് വിഷമമില്ല, സ്‌നേഹത്തിന് വില നല്‍കാത്തവര്‍ എത്ര പേരുമായി സ്‌നേഹിച്ചാലും അത് കണ്ണീരിലാകും അവസാനിക്കുക. കുറഞ്ഞത് ആ പെണ്‍കുട്ടിയെങ്കിലും സന്തോഷിക്കണം. അയാളുടെ പെരുമാറ്റവും ഭാവവും മാറിയാലും ആ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നില്ല എങ്കില്‍ നല്ലത്,’എന്ന് സാമന്ത പറഞ്ഞതായാണ് ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ‘അങ്ങനെ താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല’ എന്ന് സാമന്തയും ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →