കൊച്ചി: കൊച്ചിയില്‍ വാതകച്ചോര്‍ച്ച. കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. ചോര്‍ച്ച അപകടകരമല്ലെന്നാണ് അധികൃതരുടെ നിഗമനം.
കങ്ങരപ്പടിയിലും സമീപപ്രദേശങ്ങളിലും 31/03/23 വെള്ളിയാഴ്ച വൈകീട്ടോടെയാണ് രൂക്ഷഗന്ധം വ്യാപിച്ചത്. അദാനി സിറ്റി ഗ്യാസ് പദ്ധതിയില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഇതേത്തുടര്‍ന്നാണ് വാതകച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇടപ്പള്ളി, കാക്കനാട് ഭാഗങ്ങളില്‍ 31/03/23 വെള്ളിയാഴ്ച വൈകീട്ട് മുതല്‍ രൂക്ഷഗന്ധം വ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 01/04/23 ശനിയാഴ്ച രാവിലേയും പ്രദേശത്തെ രൂക്ഷഗന്ധത്തിന് അറുതിയില്ലെന്നാണ് ഈ പ്രദേശത്തുള്ളവര്‍ പറയുന്നത്. ചോര്‍ച്ച മൂലം മറ്റ് അപകടങ്ങളുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്ന് സിറ്റി ഗ്യാസ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

