പത്തൊൻപതുകാരിയെ സംഘം ചേർന്ന് തട്ടി കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി

ബെം​ഗളൂരു : ബെംഗളൂരുവിൽ ഓടുന്ന കാറിൽ വച്ച് പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാലുപേരെ പൊലിസ് അറസ്റ്റു ചെയ്തു. കോറമംഗല സ്വദേശികളും വിവിധ സ്വകാര്യ കമ്പനികളിലെ ഓഫിസ് ജീവനക്കാരുമായ സതീഷ്, വിജയ്, ശ്രീധർ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. കോറമംഗലയിലെ പാർക്കിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ഇവർ സംഘം ചേർന്ന് തട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. 2023 മാർച്ച 25ശനിയാഴ്ചയായിരുന്നു സംഭവം. രാത്രി പത്ത് മണിയ്ക്കാണ് പെൺകുട്ടിയെ കൊണ്ടുപോയത്.

സുഹൃത്തിനൊപ്പം കോറമംഗലയിലെ നാഷണൽ ഗെയിം വില്ലേജ് പാർക്കിൽ ഇരിയ്ക്കുയായിരുന്നു പെൺകുട്ടി. സമീപത്തുണ്ടായിരുന്ന നാലു യുവാക്കളിൽ ഒരാളുമായി പുകവലിയ്ക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായി. തുടർന്ന്, അവിടെ നിന്നും പോയ ഇയാൾ പിന്നീട് മറ്റ് മൂന്നുപേരുമായി എത്തി. പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും ഓടിച്ച ശേഷം പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീട് പുലർച്ചെ നാലിന് കുട്ടിയുടെ വീടിന് സമീപത്തായി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

പ്രതികളെല്ലാം 22-നും 26-നും ഇടയിൽ പ്രായമുള്ളവരാണ്. ഈ പ്രദേശത്ത് തന്നെ താമസിക്കുന്ന പെൺകുട്ടിയെ പ്രതികൾക്ക് കണ്ട് പരിചയമുണ്ടായിരുന്നു. ക്രൂരമായ പീഡനത്തെ തുടർന്ന് ആരോഗ്യ നില മോശമായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →