ബെല്ലാരി സിറ്റിയുടെ പുതിയ മേയറായി 23കാരി

ബെംഗളുരു: കര്‍ണ്ണാടകയില്‍ ബെല്ലാരി സിറ്റിയുടെ പുതിയ മേയറായി 23കാരി ത്രിവേണിയെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ത്രിവേണി. മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നാഗരത്നമ്മയെ തോല്‍പ്പിച്ചാണ് പാരാ മെഡിക്കല്‍ എഞ്ചിനീയറായ ത്രിവേണി കോര്‍പറേഷന്റെ സ്ഥാനമേറ്റെടുത്തത്. ത്രിവേണിക്ക് 28 ഉം നാഗരത്നമ്മയ്ക്ക് 16 ഉം വോട്ടുകിട്ടി. എക്സ് ഒഫീഷ്യോ അംഗങ്ങളായ എംഎല്‍എ, എംഎല്‍സി, എംപിമാര്‍ ഉള്‍പ്പെടെ 44 പേരാണ് കോര്‍പറേഷനിലുള്ളത്. വോട്ടെടുപ്പില്‍ അഞ്ച് സ്വതന്ത്രരുടെ പിന്തണയും കോണ്‍ഗ്രസിന് ലഭിച്ചു.മേയര്‍ തസ്തികയ്ക്കായി കോണ്‍ഗ്രസില്‍ മൂന്നു കൗണ്‍സിലര്‍മാര്‍ രംഗത്തുണ്ടായിരുന്നു. ത്രിവേണിക്ക് പുറമേ, ഉമാദേവി, കുബേരപ്പ എന്നിവരാണ് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →