ബദിയടുക്ക : ആളില്ലാത്ത വീട്ടില്‍ നിന്നും നിരോധിച്ചതെന്ന് തോന്നിപ്പിക്കുന്ന നോട്ടുകള്‍ പോലീസ് പിടികൂടി. ബദിയടുക്ക പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുണ്ട്യത്തടുക്കയിലെ വീട്ടില്‍ അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച 1000രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മുണ്ട്യത്തടുക്കയിലെ ഷാഫി വാടകയ്‌ക്ക നല്‍കിയ വീട്ടില്‍ നിന്നാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. ബദിയടുക്ക എസ്‌ഐ കെ.പി.വിനോദ് കുാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നോട്ടുകള്‍ ഒളിപ്പിച്ചതിന്റെ പിന്നില്‍ റിയല്‍എസ്റ്റേറ്റ് മാഫിയ ആണെന്ന് സംശയിക്കുന്നു. നോട്ടുകെട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

