തുടര്‍ച്ചയായ ഏഴാം ദിനവും ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റ്

ന്യൂഡല്‍ഹി: ഭരണ, പ്രതിപക്ഷ എം.പിമാരുടെ ബഹളത്തെത്തുടര്‍ന്നു തുടര്‍ച്ചയായ ഏഴാം ദിനവും പാര്‍ലമെന്റ് സ്തംഭിച്ചു. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.) അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷാംഗങ്ങള്‍ ഇന്നും ഇക്കാര്യം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യം മുഴക്കി. യു.കെയില്‍ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭരണപക്ഷ എം.പിമാരുടെ ബഹളം. അതിന് തയ്യാറല്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →