പാലക്കാട് : നെല്ല് സംഭരണം വൈകുന്നതിൽ നാല് ഏക്കറിലായി കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം. പാലക്കാട് കാവശ്ശേരിയിൽ കാവശേരി കൃഷിഭവന് മുന്നിലാണ് കർഷകന്റെ പ്രതിഷേധം. കാവശേരി സ്വദേശി രാഗേഷാണ് നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധവുമായി വന്നത്. നാല് ഏക്കറിൽ നിന്ന് കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ചു. 22 ദിവസത്തിലധികമായി കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു. അതേ സമയം നടപടി ക്രമത്തിൽ വീഴ്ച വന്നിട്ടില്ലെന്നും മിൽ അലോട്ട്മെന്റ് നടന്നെന്നും കാവശേരി കൃഷി ഓഫീസർ വ്യക്തമാക്കി.
കൊയ്തെടുത്ത നെല്ല് കൃഷിഭവന് മുന്നിൽ ഉപേക്ഷിച്ച് കർഷകന്റെ പ്രതിഷേധം
