കേരളാ നമ്പൂതിരീസ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന് തുടക്കം

തൊടുപുഴ: ഓര്‍ഗനൈസേഷന്‍ ഫോര്‍ നമ്പൂതിരീസ് എവലൂഷന്‍ എന്ന സംഘടനയുടെ കീഴില്‍ നടത്തുന്ന കേരളാ നമ്പൂതിരീസ് പ്രീമിയര്‍ ലീഗ് (കെ.എന്‍.പി.എല്‍) ക്രിക്കറ്റിന്റെ മൂന്നാം പതിപ്പിന് തുടക്കം.

തെക്കുംഭാഗം കെ.സി.എ സ്‌റ്റേഡിയത്തില്‍ നാല് ദിവസങ്ങളായി നടത്തുന്ന മത്സരത്തില്‍ 16 ടീമുകളിലായി 400 പേര്‍ പങ്കെടുക്കും. പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദമായാണ് കേരള നമ്പൂതിരീസ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ഫലകത്തോടൊപ്പം മെഡിക്ലെയിം പോളിസിയാണു നല്‍കുക. ക്രിക്കറ്റ് എന്നതിലുപരി സാമൂഹിക പ്രതിബദ്ധത കൂടി പ്രകടിപ്പിക്കാന്‍ കൂട്ടായ്മ ശ്രമിക്കും. നട്ടെല്ലിന് പരിക്കേറ്റ് കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സോള്‍ഫ്രീ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിനും സ്ഥാപക പ്രീതി ശ്രീനിവാസനുമാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് സമര്‍പ്പിക്കുന്നത്. ശനി (18.03.2023) ഞായര്‍ (19.03.2023) ദിവസങ്ങളിലായാണ് മത്സരങ്ങള്‍.

25.03.2023 ശനിയാഴ്ച വൈകിട്ട് 5.30 നു മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രീതി ശ്രീനിവാസന്‍ സംസാരിക്കും. ഫൈനല്‍ ഞായറാഴ്ച 26.03.2023 വൈകിട്ട് മൂന്ന് മുതലാണ്. ജേതാക്കള്‍ക്കു 30,000 രൂപയും ട്രോഫിയുമാണു നല്‍കുക. പത്രസമ്മേളനത്തില്‍ കെ.എന്‍.പി.എല്‍. കോര്‍ കമ്മിറ്റി അംഗങ്ങളായ കൃഷ്ണദാസ് മൂര്‍ക്കന്നൂര്‍, വിശാല്‍ അക്കരചിറ്റൂര്‍, അഭിജിത്ത് പരമേശ്വര്‍ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം