രണ്ടുകിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

പടിഞ്ഞാറത്തറ: വയനാട് പടിഞ്ഞാറത്തറ എസ്.ഐ: പി.എന്‍. മുരളീധരനും സംഘവും കാപ്പുണ്ടിക്കല്‍ ഭാഗത്തു നടത്തിയ പശോധനയില്‍ 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരംവീട്ടില്‍ മുനിയന്‍ എന്ന എം.പി. നിയാസ്(31), മാനന്തവാടി അമ്പുകുത്തി സജ്‌ന മന്‍സില്‍ എ. ഷറഫു(41), കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുന്നുമ്മല്‍ വീട്ടില്‍ ഷാഹിദ്(37) എന്നിവരാണ് അറസ്റ്റിലായത്. വില്‍പ്പനക്കായി ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നൂറോളം കഞ്ചാവ് പൊതികളടക്കം 2.040 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് വിറ്റുകിട്ടിയ വകയായുള്ള രണ്ടായിരത്തോളം രൂപയും പിടികൂടി. സി.പി.ഒമാരായ അനില്‍കുമാര്‍, എ.പി. സജീര്‍, കരുണാകരന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →