ശരിയായ നീതി നി‍വഹണം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണം: ഹൈക്കോടതി

കൊച്ചി : തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആന്റണി രാജുവിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതികൾക്കെതിരെ ഉയ‍ർന്നത് നിയമ നിർവഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളാണെന്നും ഇതിനെ ശക്തമായി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി വിധിയിൽ പരാമർശം.

ജുഡീഷ്യൽ സംവിധാനം കളങ്കപ്പെടാൻ അനുവദിക്കരുത്. ശരിയായ നീതി നി‍വഹണം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണം ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് കർശനമായ തുടർ നിയമ നടപടി ഉണ്ടാകണം. യഥാർഥ പ്രതികളെ കണ്ടെത്തി വിചാരണ നടത്തി തക്കതായ ശിക്ഷ കൊടുക്കണം. അതിനാവശ്യമായ തുടർ നടപടികൾ ഹൈക്കോടതി രജിസ്ട്രി ഉടൻ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ മന്ത്രി ആൻറണി രാജുവിനെതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാൽ മാത്രമാണ് നടപടിയെന്നും ജുഡീഷ്യറിയെ തന്നെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്കെതിരെ ഉയർന്നതെന്നും വ്യക്തമാക്കിയാണ് നടപടി. നടപടിക്രമം പാലിച്ചുളള നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിന് തടസമില്ലെന്നും ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശമുണ്ട്.

ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടുമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയിൽ നിന്ന് മാറ്റിയെന്നതായിരുന്നു കേസ്. ആന്റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമല്ല എന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. കോടതി നടത്തേണ്ട പരിശോധന നിയമ പ്രകാരമായിരുന്നില്ലെന്നും എഫ് ഐ ആറും കുറ്റപത്രവും അടക്കമുളള പൊലീസ് നടപടികൾ നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നുമായിരുന്നു ഹ‍ർജി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →